Skip to main content
ശിശുദിനം 2020 ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സംഘടിപ്പിച്ച പരിപാടികളുടെ വിജയികളായ കുട്ടികള്‍ക്കും ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിക്കുന്നു.

ശിശുദിനം 2020: ബാലാവകാശ വാരാചരണ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു 

ശിശുദിനം 2020 ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സംഘടിപ്പിച്ച പരിപാടികളുടെ വിജയികളായ കുട്ടികള്‍ക്കും ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടാകും എന്നാല്‍ അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകണമെന്ന് കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ചടങ്ങില്‍ വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

 
നമസ്‌തേ ചാച്ച, ശിശു സംരക്ഷണ സ്ഥാപനത്തിലെ ബെസ്റ്റ് പ്രാക്ടീസ്, കുട്ടി ഷെഫ്, ഫണ്‍ അറ്റ് പിക്, വിസ്ഡം ഫിറന്‍സ്, ഹാപ്പി ഹെല്‍ത്തി പേരന്റ്‌സ് മെയ്ക്ക് ഹാപ്പി ഹെല്‍ത്തി ചില്‍ഡ്രന്‍, മൈന്റ് ബ്ലോയിംഗ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ജില്ലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തി പഠനാവശ്യത്തിനായി ജിന്‍സി, ജോസി എന്നീ കുട്ടികള്‍ക്ക് ബഥനി സെന്റ് മേരിസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2003 എസ്.എസ്.എല്‍.സി ബാച്ചിന്റെ സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേനെ ടി.വി നല്‍കി.
നമസ്‌തേ ചാച്ച പരിപാടിയില്‍ ഒന്നാം സ്ഥാനം ആറന്മുള ശബരി ബാലാശ്രമം, രണ്ടാം സ്ഥാനം കോന്നി ആശ്രയ ഭവന്‍, മൂന്നാം സ്ഥാനം കുന്നന്താനം പ്രൊവിഡന്‍സ് ഹോം എന്നീ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ കരസ്ഥമാക്കി. 

ശിശു സംരക്ഷണ സ്ഥാപനത്തിലെ ബെസ്റ്റ് പ്രാക്ടീസ് പരിപാടിയില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട ഗവ. ചില്‍ഡ്രന്‍സ് ഹോം, രണ്ടാം സ്ഥാനം കുന്നന്താനം പ്രൊവിഡന്‍സ് ഹോം എന്നീ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ കരസ്ഥമാക്കി. 
കുട്ടി ഷെഫ് പരിപാടിയില്‍ ഒന്നാം സ്ഥാനം പൂഴിക്കാട് ഹോളിസ്റ്റിക് ഫൗണ്ടേഷന്‍, രണ്ടാം സ്ഥാനം ആറന്മുള ശബരി ബാലാശ്രമം എന്നീ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ കരസ്ഥമാക്കി. 

ഫണ്‍ അറ്റ് പിക് പരിപാടിയില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട ഗവ. ചില്‍ഡ്രന്‍സ് ഹോം, രണ്ടാം സ്ഥാനം കോന്നി ആശ്രയ ശിശുഭവന്‍, മൂന്നാം സ്ഥാനം കുന്നന്താനം പ്രൊവിഡന്‍സ് ഹോം എന്നീ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ കരസ്ഥമാക്കി. 
വിസ്ഡം ഫിറന്‍സ് പരിപാടിയില്‍ ഒന്നാം സ്ഥാനം ഷീബ മേരി ജോസഫ്, രണ്ടാം സ്ഥാനം ആരതി ദേവി രാജീവ്കുമാര്‍ എന്നിവര്‍ കരസ്ഥമാക്കി. ഹാപ്പി ഹെല്‍ത്തി പേരന്റ്‌സ് മെയ്ക്ക് ഹാപ്പി ഹെല്‍ത്തി ചില്‍ഡ്രന്‍ പരിപാടിയില്‍ ഒന്നാം സ്ഥാനം അര്‍ണവ് ബിനീഷ്, രണ്ടാം സ്ഥാനം എ.എസ് ആദിത്യന്‍ എന്നിവര്‍ കരസ്ഥമാക്കി. 

മൈന്റ് ബ്ലോയിംഗ് പരിപാടിയില്‍ രണ്ട് ഗ്രൂപുകളായി നടത്തിയ പരിപാടിയില്‍ ഒന്നാം സ്ഥാനം അഭിനവ് എസ്. കൃഷ്ണന്‍, നര്‍ഗിസ് ജഹാന്‍ എന്നിവരും രണ്ടാം സ്ഥാനം എസ് ഭാനുലാലും കരസ്ഥമാക്കി.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ്, ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസര്‍ പി.എസ് തസ്‌നീം, ജൂനിയര്‍ സൂപ്രണ്ട് സ്വപ്ന, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, മറ്റ് ഉദ്യോഗസ്ഥരായ നീതു പ്രസാദ്, കെ.ആര്‍ വിന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date