Post Category
കാർഷിക വ്യവസായിക പ്രദർശനം മാറ്റി; കർഷക ശ്രേഷ്ഠ പുരസ്കാരം നൽകും
ആലപ്പുഴ: ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വന്നിരുന്ന കാർഷിക വ്യാവസായിക പ്രദർശനം കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ മറ്റൊരു അവസരത്തിലേക്ക് മാറ്റിയതായി സൊസൈറ്റി സെക്രട്ടറി രവി പാലത്തിങ്കൽ അറിയിച്ചു. എന്നാൽ ജില്ലാ അഗ്രി ഹോർട്ടി സൊസൈറ്റി പ്രതിവർഷം കാർഷിക വ്യവസായിക പ്രദർശനത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച കർഷകനെ തിരഞ്ഞെടുത്ത് നൽകിവന്നിരുന്ന കർഷക ശ്രേഷ്ഠ പുരസ്കാരം ഇത്തവണ നൽകാന്‍ ഇതുസംബന്ധിച്ച യോഗം തീരുമാനിച്ചു. പുരസ്കാരത്തിലേക്ക് പരിഗണിക്കപ്പെടാൻ താല്പര്യമുള്ള കർഷകർ വിശദവിവരങ്ങൾക്ക് 9447225408 എന്ന നമ്പറില്‍ ഡിസംബർ 31 ന് മുമ്പ് ബന്ധപ്പെടണം.
date
- Log in to post comments