Skip to main content

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി

 

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഉപഭോക്തൃ സംരക്ഷണ വകുപ്പ്, ജില്ല സപ്ലൈ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്. ഷെയ്ക് ഷിബു ഉദ്ഘാടനം ചെയ്തു. ജില്ല സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് എം സുൾഫിക്കർ അധ്യക്ഷത വഹിച്ചു. ജി. ഓമനക്കുട്ടന്‍, ശ്രീലക്ഷ്മി എസ് വാസവന്‍, അജി പി.ബി., ജലജ എ.കെ., ഹക്കീം എം.കെ. മുഹമ്മദ് രാജ, അമ്പിളി ആര്‍ എന്നിവര്‍ പങ്കെടുത്തു. ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും ഉപഭോക്തൃ ജാഗ്രതയ്ക്കുമായാണ് ഉപഭോക്തൃ ദിനാചരണം നടത്തുന്നത്.

date