Skip to main content

കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

 

ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുലിയൂർ വാർഡ് 4 ൽ മൂലയൂഴം കോളനിയും  ആലംപള്ളിത്തറ കോളനിയും പരിസര പ്രദേശവും, മുതുകുളം വാർഡ് 15 ൽ തോട്ടപ്പള്ളിശേരി ജംഗ്ഷൻ മുതൽ തെക്കുവശം വരെ ചാലുമ്പാട്ട് തോടിന് വടക്കുവശം വരെ വഡീഷേരിൽ ചന്ദ്ര വിലാസം റോഡിൽ അഞ്ചുതെങ്ങ് വീടിന് കിഴക്കു വശം ഏകദേശം 60 വീടുകൾ ഉൾപ്പെട്ട പ്രദേശം വരെ, തണ്ണീർമുക്കം വാർഡ് 20 ൽ വടക്ക് കരിക്കുളം ഭാഗം, തെക്ക്- തെക്കും ചായത്ത്  കോലനാട്ട് ഭാഗം, കിഴക്ക് മഞ്ചാടിക്കരി, പടിഞ്ഞാറ് മണവേലി ജംഗ്ഷൻ വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

date