Skip to main content

ജില്ലയിലെ നഗരസഭകളിലെ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി.

തെരഞ്ഞടുപ്പില്‍  വിജയിച്ചവർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ആലപ്പുഴ നഗരസഭ വൈസ് ചെയർമാനായി ആലിശ്ശേരി വാർഡിൽ നിന്നുള്ള അംഗം പി.എസ്.എം ഹുസൈനെ തിരഞ്ഞെടുത്തു. ചേർത്തല നഗരസഭ വൈസ് ചെയർമാനായി 14 ആം വാർഡിൽ നിന്നുള്ള അംഗം ടി എസ് അജയകുമാറിനെ തിരഞ്ഞെടുത്തു. ഹരിപ്പാട് നഗരസഭ അഞ്ചാം വാർഡിൽ നിന്നുള്ള അംഗം ശ്രീജാകുമാരിയെ വൈസ് ചെയർപേഴ്‌സണായി തിരഞ്ഞെടുത്തു. കായംകുളം നഗരസഭ 31 ആം വാർഡ് അംഗം ജെ ആദർശിനെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. മാവേലിക്കര നഗരസഭ വൈസ് ചെയർപേഴ്സണായി നഗരസഭ 24 ആം വാർഡിൽ നിന്നുള്ള അംഗം ലളിതാ രവീന്ദ്രനാഥിനെ തെരഞ്ഞെടുത്തു. ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാനായി 14 ആം വാർഡ് അംഗം ശ്രീജിത്ത്‌ ജിയെ തിരഞ്ഞെടുത്തു.

date