Skip to main content

നഗരസഭകളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 

ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തെരഞ്ഞടുപ്പില്‍  വിജയിച്ചവര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണായി  ഇരവുകാട്  വാര്‍ഡില്‍ നിന്നുള്ള അംഗം സൗമ്യ രാജിനെ തിരഞ്ഞെടുത്തു. 
ചേര്‍ത്തല നഗരസഭയില്‍ ഷേര്‍ളി ഭാര്‍ഗവനെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. നഗരസഭ എട്ടാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് ഷേര്‍ളി ഭാര്‍ഗവന്‍.
ഹരിപ്പാട് നഗരസഭ 18 ആം വാര്‍ഡില്‍ നിന്നുള്ള അംഗം കെ.എം  രാജുവിനെ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുത്തു.
കായംകുളം നഗരസഭയെ പി ശശികല നയിക്കും. നഗരസഭ 22 ആം വാര്‍ഡില്‍ നിന്നുമുള്ള അംഗമാണ് പി ശശികല.
മാവേലിക്കര നഗരസഭ ചെയര്‍മാനായി കെ. വി ശ്രീകുമാറിനെ തിരഞ്ഞെടുത്തു. മാവേലിക്കര നഗരസഭ 13 ആം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് കെ.വി ശ്രീകുമാര്‍.
ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷയായി മറിയാമ്മ ജോണ്‍ ഫിലിപ്പിനെ തിരഞ്ഞെടുത്തു. വലിയപള്ളി 27-ാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്.

date