Skip to main content

ചെങ്ങന്നൂർ മിനി വൈദ്യുതി ഭവൻ നിർമ്മാണോദ്ഘാടനം നാളെ (31/12/2020)

 

 

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ വൈദ്യുതി ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ദീർഘനാളത്തെ ആവശ്യമായിരുന്ന മിനി വൈദ്യുതി ഭവൻ യാഥാർത്ഥ്യമാകുന്നു. നാളെ 31/12/2020, വൈകിട്ട് അഞ്ചിന് ചെങ്ങന്നൂർ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ്‌  മന്ത്രി എം.എം മണി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യ പ്രഭാഷണം നടത്തും.

 

ചെങ്ങന്നൂർ ആർഡിഒ ഓഫീസിനു സമീപം, 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലായിരുന്നു കെഎസ്ഇബി ചെങ്ങന്നൂർ സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും പ്രവർത്തിച്ചു വന്നിരുന്നത്. രണ്ടു കോടി 13 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് . പഴയ കെട്ടിടം നിലനിന്നിരുന്ന 24 സെന്റ് ഭൂമിയിൽ, മൂന്നു നിലയിൽ 7500 ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. നിർമ്മാണ തുകയിൽ ഒരു കോടി രൂപ, ആസ്തി വികസന ഫണ്ടിൽ നിന്നും സജി ചെറിയാൻ എംഎൽഎ നൽകും. സെക്ഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫീസുകൾ  എന്നിവ കെട്ടിടത്തിൽ ഉണ്ടാകും.  ഉപഭോക്താക്കൾക്കു കസ്റ്റമർ കെയർ സെന്റർ,വനിതാ ജീവനക്കാർക്കായി പ്രത്യേകം വിശ്രമമുറി, കോൺഫ്രൻസ് ഹാൾ,തുടങ്ങിയ  സൗകര്യങ്ങൾ കെട്ടിടത്തിൽ ഉണ്ടാകും.

date