കേരള ചിക്കന്‍; ജില്ലയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
ആലപ്പുഴ :കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍ ) കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ആലപ്പുഴ ജില്ലയില്‍ ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഒരുവര്‍ഷക്കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ WWW.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സര്‍ഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 27ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ , സംസ്ഥാന ദാരിദ്ര നിര്‍മ്മാര്‍ജ്ജന മിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ് വലിയ കുളം ജംഗ്ഷന്, തിരുവമ്പാടി, 688001 എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന് ഓഫീസില്‍ ലഭ്യമാണ്.
- Log in to post comments