Post Category
ജൂനിയര്‍ അത് ലറ്റിക് സെലക്ഷന്‍ ട്രയല്‍സ് നടത്തി
ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂനിയര്‍ അത് ലറ്റിക് സെലക്ഷന്‍ ട്രയല്‍സ് മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അറുപതോളം കായികതാരങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയര്‍ സെലക്ഷന്‍ ട്രയല്‍സിലേക്കുള്ള കായികതാരങ്ങളെ ഉവരില്‍ നിന്നും തിരഞ്ഞെടുക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ട്രയല്‍സ് ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് വിജയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ലൂക്ക ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു.
date
- Log in to post comments