Post Category
സീറ്റ് ഒഴിവ്
ആലപ്പുഴ: അമ്പലപ്പുഴ ഗവ :ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ ബി. എ ഇക്കണോമിക്സ്, ബി. എസ്. സി മാത്‍സ് എന്നീ വിഷയങ്ങളിൽ ഓരോ സീറ്റ് ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്ക് കേരള സർവ്വകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായവർ കായിക മികവ് തെളിയിക്കുന്ന 2018 ഏപ്രില്‍ 1നും 2020 മാര്‍ച്ച് 31നും ഇടയിലുള്ള കാലയളവിലെ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജനുവരി 18ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലില്‍ സർട്ടിഫിക്കറ്റ് പരിശോധനക്ക് എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് ഫോൺ : 0477 2253090.
date
- Log in to post comments