Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം ലഭിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്.  പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.  താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ രക്ഷിതാവിന്റെ പേര്, ജനന തീയതി, വയസ്, സമുദായം, വാര്‍ഷിക വരുമാനം, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസിലോ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളിലോ ഫെബ്രുവരി 22 നകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം കുട്ടികളുടെ രക്ഷിതാക്കള്‍ കേന്ദ്ര, സംസ്ഥാന, പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നല്‍കണം.

date