Skip to main content

വൈത്തിരി - തരുവണ റോഡ് നിര്‍മാണോദ്ഘാടനം ഇന്ന്

റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്ന വൈത്തിരി - തരുവണ റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വൈകീട്ട് 3.30ന് പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും.
കെ.എഫ്.ഡബ്ല്യു ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ ഇ.പി.സി മാതൃകയിലാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടപ്പാക്കുക. 146.93 കോടി രൂപ പദ്ധതിക്കായി ചെലവിടും. മിഡ്ലാന്റ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കാണ് നിര്‍മ്മാണച്ചുമതല. 16 മാസമാണ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ കാലാവധി. നിലവിലുള്ള വൈത്തിരി - തരുവണ റോഡില്‍ സംരക്ഷണഭിത്തി, കലുങ്കുകള്‍, ഡ്രെയിനേജ് തുടങ്ങിയവ നിര്‍മ്മിക്കുകയും, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിംഗ്സ്, ക്രാഷ് ബാരിയര്‍, ദിശാസൂചനാ ബോര്‍ഡുകള്‍, ഐ.ആര്‍.സി പ്രകാരമുള്ള വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യും. റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

date