Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയില്‍ 2020 നവംബറില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) കോഴ്സിന്റെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.ihrd.ac.in എന്ന വെബ്സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അറിയുന്നതിന് അതാത് പരീക്ഷാ കേന്ദ്രങ്ങളുമായും ബന്ധപ്പെടാവുന്നതാണ്.പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രു വരി 24 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 27 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. 2021 ഏപ്രില്‍/ മേയ് മാസങ്ങളിലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ മാര്‍ച്ച് 20ന് മുമ്പായോ, 200 രൂപ ലേറ്റ് ഫീയോടു കൂടി മാര്‍ച്ച് 24 വരെയും അതാത് സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

date