നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം ഇന്ന് (12.02.2021)
ആലപ്പുഴ : ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കീഴില്‍ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും,നിര്‍മ്മാണം ആരംഭിക്കുന്നതുമായ വിവിധ റോഡുകളുടെ ഉദ്ഘാടനം ഇന്ന് (12.02.2021-വെള്ളി ) നടക്കും. രാവിലെ 11 മണിക്ക് മാങ്കാങ്കുഴി കോട്ടമുക്കില്‍ നടക്കുന്ന ചടങ്ങ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനംചെയ്യും.
അച്ചന്‍കോവിലാര്‍ ആക്വഡക്ട് മുതല്‍ മാങ്കാങ്കുഴി കോട്ടമുക്ക് ജങ്ക്ഷന്‍ വാര്‍ഡ് -7, തഴക്കര പഞ്ചായത്ത് (66 ലക്ഷം ) റോഡ്, മാന്നാലില്‍ ക്ഷേത്രം നിരവിനാല്‍ കോളനി റോഡ് (101 ലക്ഷം ) എന്നീ റോഡുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ ഉദ്ഘാടനവും പ്രായിക്കര അച്ചന്‍കോവിലാര്‍ തീരം റോഡ് വാര്‍ഡ് -6, മാവേലിക്കര മുനിസിപ്പാലിറ്റി (76 ലക്ഷം ) റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കുക. ആര്‍. രാജേഷ് എം. എല്‍. എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം. പി മുഖ്യാതിഥിയാകും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കെ ശ്രീകുമാര്‍, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
- Log in to post comments