Skip to main content

സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 104 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12)

 

ആലപ്പുഴ : ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കീഴില്‍ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് ജില്ലകളില്‍ 4974.55 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 104 തീരദേശ റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും എട്ട് ജില്ലകളില്‍ 3560.00 ലക്ഷം രൂപയുടെ 80 തീരദേശ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  ഇന്ന് (ഫെബ്രുവരി 12 )  രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ അരൂര്‍ (ഏഴെണ്ണം-166.20 ലക്ഷം രൂപ), ചേര്‍ത്തല(ആറെണ്ണം -212.10 ലക്ഷം രൂപ), ആലപ്പുഴ (ആറെണ്ണം -101.30 ലക്ഷം രൂപ), അമ്പലപ്പുഴ (രണ്ടെണ്ണം-77.70 ലക്ഷം രൂപ), ഹരിപ്പാട്(രണ്ടെണ്ണം- 131.30 ലക്ഷം രൂപ), കായംകുളം(ഒരെണ്ണം-67.00 ലക്ഷം രൂപ), മാവേലിക്കര (രണ്ടെണ്ണം-167.00 ലക്ഷം രൂപ) എന്നീ നിയോജക മണ്ഡലങ്ങളില്‍ ആകെ 922.60 ലക്ഷം രൂപ അടങ്കല്‍ വരുന്ന 26 റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും, 1489.30 ലക്ഷം രൂപ അടങ്കല്‍ വരുന്ന 32 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ മുഖ്യാതിഥിയാകും, അതാത് മണ്ഡലത്തിലെ എംഎല്‍എമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

date