രണ്ടാംഘട്ട വാക്സിനേഷന് ജില്ലയില്‍ തുടക്കമായി
കോവിഡ് മുന്നണിപ്പോരാളികള്‍ക്കായുള്ള രണ്ടാംഘട്ട വാക്സിനേഷന് ജില്ലയില്‍ തുടക്കമായി.
ജില്ലയിലെ കോവിഡ് 19 വാക്സിനേഷന്‍ വിതരണത്തിന്‍റെ ഭാഗമായി കോവിഡ് മുന്നണിപ്പോരാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാംഘട്ട വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
റവന്യൂ, തദ്ദേശ സ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളില്‍ നിന്നുള്ള 8013 ജീവനക്കാർക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിനേഷന്‍ ലഭ്യമാക്കുന്നത്. ജില്ലയിൽ 12കേന്ദ്രങ്ങളിലായി 557പേർക്ക് വാക്‌സിൻ നൽകി .
1.GH ആലപ്പുഴ -45
2.ചേർത്തല -37
3.w&c ആലപ്പുഴ (പോലീസ് ക്യാമ്പ് )-80
4.അമ്പലപ്പുഴ -38
5.ചെങ്ങന്നൂർ -29
6.കായംകുളം -40
7.കുറത്തികാട് -39
8.പുളിങ്കുന്ന് -33
9.മുഹമ്മ -53
10.ITBP നൂറനാട് -40
11.തുറവൂർ -60
12.ഹരിപ്പാട് -63
കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17ആരോഗ്യപ്രവർത്തകർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്
- Log in to post comments