Skip to main content

പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യും

 

ആലപ്പുഴ: ജില്ലയിലെ മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ എന്നീ  പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്തത്തില്‍ സൂക്ഷിച്ചിരിക്കുന്ന 28 വാഹനങ്ങളില്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തവ ലേലം ചെയ്യുന്നു. ആര്‍ക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി മതിയായ രേഖകള്‍ സഹിതം ഉടമസ്ഥാവകാശം സ്ഥാപിക്കുകയും അത് ബോധ്യപ്പെടുന്ന പക്ഷം നിശ്ചയിക്കപ്പെട്ട ഫീസ് ഈടാക്കിയതിന് ശേഷം വിട്ടുകൊടുക്കുകയും ചെയ്യും. രേഖാപരമായ അവകാശവാദം ഉന്നയിക്കാത്തപക്ഷം ഈ വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് മാര്‍ച്ച് 10ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ രാവിലെ 10ന് പൊതു ലേലം ചെയ്യും. ഫോണ്‍ :0477 2239326.

date