Skip to main content

വികസന സാക്ഷ്യം : സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം തുടരുന്നു

 

ആലപ്പുഴ : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം ജില്ലയില്‍ അഞ്ചാം ദിന പര്യടനം പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന വികസന സാക്ഷ്യം അഞ്ചാം ദിനം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്. മണ്ഡലത്തിലെ ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കല്ലിശ്ശേരി, മഠത്തുംപടി, നന്ദാവനം ജങ്ക്ഷന്‍, മുളക്കുഴ, പുലിയൂര്‍, ബുധനൂര്‍, വെണ്മണി, പെരിശ്ശേരി, മാന്നാര്‍ എന്നിവടങ്ങളിലാണ് വികസന സാക്ഷ്യം പ്രദര്‍ശനം നടത്തിയത്. ആറാം ദിവസമായ ഇന്ന് (13.02.2021) കുട്ടനാട് നിയോജകമണ്ഡലത്തിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വീഡിയോ പ്രദര്‍ശനം പര്യടനം നടത്തും.

date