Skip to main content

വികസന കാഴ്ചകളൊരുക്കി 'നേര്‍ക്കാഴ്ച' ഇന്ന് മുതല്‍

പി.ആര്‍.ഡി വികസന  ഫോട്ടോ പ്രദര്‍ശനം ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 13) മുതല്‍. വികസന പ്രൗഢിയില്‍ ആലപ്പുഴ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രദര്‍ശനം. ജില്ലയിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടത്തുക. ആദ്യ ദിനമായ ഇന്ന് (ഫെബ്രുവരി 13) ആലപ്പുഴ ബീച്ചിന് സമീപം നടത്തുന്ന ഫോട്ടോ പ്രദര്‍ശനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ വൈകിട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. 

കൃഷി, വ്യവസായം, തൊഴില്‍, പശ്ചാത്തല വികസനം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ വികസന പദ്ധതികളുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തോടൊപ്പം ആലപ്പുഴയുടെ വികസന വീഡിയോ പ്രദര്‍ശനവും കലാപരിപാടികളും തത്സമയ പ്രശ്‌നോത്തരി മത്സരവും നടക്കും. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരും. 

date