Skip to main content

ജില്ലയിലെ രണ്ട് താലൂക്ക് ഓഫീസുകളുടെയും 12 വില്ലേജ് ഓഫീസുകളുടെയും നിര്‍മ്മാണോദ്ഘാടനവും പട്ടയ വിതരണവും ഫെബ്രുവരി 15ന്

 

ആലപ്പുഴ: ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസുകളുടെയും 12 വിേല്ലജോഫീസുകളുടെയും കെട്ടിട നിര്‍മ്മാണ ഉദ്ഘാടനവും പട്ടയ വിതരണവും ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12.30ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജില്ലാതല പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ്   ഹാളില്‍ തത്സമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. പട്ടയ വിതരണവും നടത്തും. ചേര്‍ത്തല താലൂക്കിലെ പള്ളിപ്പുറം, കുട്ടനാട് താലൂക്കിലെ കാവാലം, പുളിങ്കുന്ന്, ചെങ്ങന്നൂര്‍ താലൂക്കിലെ ആല, പാണ്ടനാട്, വെണ്മണി, മാവേലിക്കര താലൂക്കിലെ പാലമേല്‍, ഭരണിക്കാവ്, കണ്ണമംഗലം, വെട്ടിയാര്‍, തഴക്കര, കാര്‍ത്തികപ്പള്ളി താലൂക്കിലെ കാര്‍ത്തികപ്പള്ളി വില്ലേജോഫീസ് എന്നിവയുടെ കെട്ടിടങ്ങളാണ് നിര്‍മിക്കുക. പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍, ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്ക്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലയിലെ എം.പിമാര്‍, എംഎല്‍എമാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date