Skip to main content

കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചയിച്ചു

 

ആലപ്പുഴ: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍വച്ച് പുഞ്ച കൊയ്ത്തുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു. കൊയ്ത്തുമെതി യന്ത്രത്തിന്റെ വാടക നിരക്ക് ജങ്കാര്‍ സംവിധാനം വേണ്ടി വരുന്ന പാടശേഖരങ്ങളില്‍ മണിക്കൂറിന് 2200 രൂപയായും മറ്റ് പാടശേഖരങ്ങളില്‍ 2100 രൂപയായും നിജപ്പെടുത്തി. എല്ലാ പാടശേഖരങ്ങളും കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മെഷീന്‍ കോണ്‍ട്രാക്ടര്‍മാരുമായി കരാര്‍ വയ്ക്കേണ്ടതാണ്. യാതൊരുകാരണവശാലും നിശ്ചയിച്ച നിരക്കില്‍ നിന്നും അധികമായി തുക ഈടാക്കാന്‍ പാടില്ല. ഗുണനിലവാരമുള്ള കൊയ്ത്തു യന്ത്രം കൊണ്ടുവരുന്നതിന് നിര്‍ദ്ദേശം നല്‍കി. പാടശേഖരങ്ങളില്‍ വയ്ക്കോല്‍ കത്തിക്കാന്‍ പാടില്ലായെന്നു കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

date