Skip to main content

നിര്‍മ്മാണം പൂര്‍ത്തീകരിച്ച തീരദേശ റോഡുകളുടെ ഉദ്ഘാടനം നടത്തി

 

ആലപ്പുഴ: ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കീഴില്‍ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് ജില്ലകളില്‍ 4974.55 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 104 തീരദേശ റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും എട്ട് ജില്ലകളില്‍ 3560.00 ലക്ഷം രൂപയുടെ 80 തീരദേശ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ അരൂര്‍ (ഏഴെണ്ണം-166.20 ലക്ഷം രൂപ), ചേര്‍ത്തല(ആറെണ്ണം -212.10 ലക്ഷം രൂപ), ആലപ്പുഴ (ആറെണ്ണം -101.30 ലക്ഷം രൂപ), അമ്പലപ്പുഴ (രണ്ടെണ്ണം-77.70 ലക്ഷം രൂപ), ഹരിപ്പാട്(രണ്ടെണ്ണം- 131.30 ലക്ഷം രൂപ), കായംകുളം(ഒരെണ്ണം-67.00 ലക്ഷം രൂപ), മാവേലിക്കര (രണ്ടെണ്ണം-167.00 ലക്ഷം രൂപ) എന്നീ നിയോജക മണ്ഡലങ്ങളില്‍ ആകെ 922.60 ലക്ഷം രൂപ അടങ്കല്‍ വരുന്ന 26 റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും, 1489.30 ലക്ഷം രൂപ അടങ്കല്‍ വരുന്ന 32 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ മുഖ്യാതിഥിയായി. 

ചേര്‍ത്തല മണ്ഡലത്തില്‍ 212.10 ലക്ഷം രൂപ മുടക്കില്‍ നിര്‍മിച്ച ശാവശ്ശേരി പഞ്ചവടി റോഡ്- വാര്‍ഡ് 9 (30 ലക്ഷം),  കളമശ്ശേരി പമ്പ മുന്നില്‍ ക്ഷേത്രം ഇളംതുരുത്ത് റോഡ് വാര്‍ഡ് 19 (27.80 ലക്ഷം ),  പുത്തന്‍പറമ്പ് വല്ലച്ചിറ റോഡ് വാര്‍ഡ് 18 (16.6 ലക്ഷം), തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ മണ്ണില്‍ മത്സ്യതൊഴിലാളി റോഡ് വാര്‍ഡ് 6 (47.30 ലക്ഷം ), ടി.എം.എം.സി. മക്കിക്കവല-കുടുമപ്പള്ളി ഭജ നമഠം റോഡ്- തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് (62 ലക്ഷം),  പൊഴിയാ പറമ്പ് പോട്ടുതറവിഭാഗം റോഡ് വാര്‍ഡ് 8 (28.4 ലക്ഷം) എന്നീ റോഡുകളാണ്  ഉദ്ഘാടനം ചെയ്തത്. 71.5 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഒരു റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നടന്നു. ചേര്‍ത്തല റോട്ടറി ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം ആരിഫ് എം.പി ഓണ്‍ലൈനായി പങ്കെടുത്തു. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ഭാര്‍ഗവന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

അരൂര്‍ മണ്ഡലത്തില്‍ 166.20 ലക്ഷം രൂപ മുടക്കില്‍ നിര്‍മിച്ച അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 2ലെ കളരിക്കല്‍ - പൂന്തുറ സുബ്രഹ്‌മണ്യ ക്ഷേത്രം റോഡ് (15.2 ലക്ഷം ), വാര്‍ഡ് 8 ലെ കാവുകാട്ട് അമ്പലം - കുടപ്പുറം ഫെറി റോഡ് റീ ടാറിംഗ് ( 21 ലക്ഷം ), വാര്‍ഡ് 8 ലെ അമ്പടിത്തറ കണ്ടക്കപ്പള്ളി - ഘണ്ഠാകര്‍ണ്ണ ക്ഷേത്രം റോഡ് (15 ലക്ഷം), വാര്‍ഡ് 5 ലെ കണ്ണാറപ്പള്ളി - കൊരക്കനാട്ട് റോഡ് ( 10 ലക്ഷം ), കൊടിയന്തറ - കണ്ണാറപ്പള്ളി റോഡ് ടാറിംഗ് (32.5 ലക്ഷം ), വാര്‍ഡ് 1 ലെ മാത്താനം ക്ഷേത്രം- ഹിദായത്ത് പള്ളി റോഡ് ( 46.5 ലക്ഷം ), ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ വാര്‍ഡ് 4 ലെ കൃഷിഭവന്‍ - കുന്നേപ്പറമ്പ് കോളനി റോഡ് ( 26 ലക്ഷം) എന്നീ റോഡുകളാണ്  പൂര്‍ത്തീകരിച്ചത്.   81.8 ലക്ഷം രൂപ മുതല്‍മുടക്കില്‍ പാണാവള്ളി ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ അംബേദ്കര്‍ റോഡ്( 44.5 ലക്ഷം ) , അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡിലെ അരയാറ്റെട്ട് കൂമ്പേല്‍ റോഡ് ( 15.3 ലക്ഷം ), മാത്താനം - മുരുക ക്ഷേത്രം റോഡ് ( 11 ലക്ഷം ) , കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ലെ പുതുവല്‍ - നികര്‍ത്ത് ( 11 ലക്ഷം ) എന്നി റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നടന്നത്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍നടന്ന ചടങ്ങില്‍ എ.എം ആരിഫ് എംപി ഓണ്‍ലൈനായി പങ്കെടുത്തു, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് , ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

കുട്ടനാട് മണ്ഡലത്തില്‍ എടത്വ, നെടുമുടി ഗ്രാമപഞ്ചായത്തുകളില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന എടത്വ ഗ്രാമപഞ്ചായത്തിലെ കറുകയില്‍ പാലം മണ്ണുണ്ണി കിഴക്കു പാടം- വള്ളപുരക്കല്‍ പടി റോഡ്,  81 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന നെടുമുടി ഗ്രാമപഞ്ചായത്തിലെ തൈചേരി അക്കിട്ട്മഠം റോഡ് എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. എടത്വ ഗ്രാമ പഞ്ചായത്ത് കാര്യാലയ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജ്, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗോകുല്‍ ഷാജി എന്നിവര്‍ സംസാരിച്ചു.

മാവേലിക്കര മണ്ഡലത്തില്‍ അച്ചന്‍കോവിലാര്‍ ആക്വഡേറ്റ് മുതല്‍ മാങ്കാങ്കുഴി കോട്ടമുക്ക് ജങ്ക്ഷന്‍ വാര്‍ഡ് -7, തഴക്കര പഞ്ചായത്ത് (66 ലക്ഷം ), മാന്നാലില്‍ ക്ഷേത്രം നിരവിനാല്‍ കോളനി റോഡ് (101 ലക്ഷം ) എന്നീ റോഡുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ ഉദ്ഘാടനവും, പ്രായിക്കര അച്ചന്‍കോവിലാര്‍ തീരം റോഡ് വാര്‍ഡ് -6, മാവേലിക്കര മുനിസിപ്പാലിറ്റി (76 ലക്ഷം ) റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. മാങ്കാങ്കുഴിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആര്‍. രാജേഷ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്  ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date