Skip to main content

ആലപ്പുഴയിലെ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും

 

ആലപ്പുഴ: ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13ന്) വൈകുന്നേരം 5 മണിക്ക്  പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപാടിലൂടെ പ്രത്യേക ശ്രദ്ധയോടുകൂടിയ ആശയങ്ങളും കാഴ്ചപാടുകളും വകുപ്പില്‍ നല്‍കി വലിയ മാറ്റം കൊണ്ടുവരുന്നതിനും പൊതുമരാമത്ത് വകുപ്പിനെ ജനങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്. 

ജില്ലയില്‍ മാത്രം അഞ്ച് വിശ്രമ മന്ദിരമാണ് നവീകരിച്ച് ഉന്നത നിലവാരത്തിലാക്കിയിട്ടുള്ളത്. ആലപ്പുഴ വിശ്രമ മന്ദിരത്തിലെ പുതിയ ബ്ലോക്ക് ഏഴ് കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ തന്നെ അതിമനോഹരമായ എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള ആലപ്പുഴ ബീച്ചില്‍ കൂടെ കടന്ന് പോകുന്ന ആലപ്പുഴ ബൈപ്പാസിന്റെ സമീപത്താണ് ആലപ്പുഴ ജില്ലാ വിശ്രമ മന്ദിരം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന ആലപ്പുഴ കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ വിശ്രമ മന്ദിരം വിനോദ സഞ്ചാരികള്‍ക്കും ജനങ്ങള്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ്.   
പൊതുമരാമത്ത് കെട്ടിട വിഭാഗം അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപാടിലൂടെ നടത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

date