Skip to main content

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം നടത്തി

 

ആലപ്പുഴ: ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് ഹാളില്‍ വെച്ച് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുവര്‍ഗ്ഗീസ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന രമേശ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സന്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി നല്‍കി. ആലപ്പുഴ ഗവണ്‍മെന്റ് നഴ്സിംഗ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കുഷ്ഠരോഗ ബോധവല്‍ക്കരണ സ്‌കിറ്റ് അവതരിപ്പിക്കുകയും ബോധവല്‍ക്കരണ ക്യാമ്പയിനെ പ്രതിനിധീകരിക്കുന്ന 'സപ്ന' എന്ന പെണ്‍കുട്ടിയുടെ തത്സമയ അവതരണം നടത്തുകയും ചെയ്തു. തൊലിപ്പുറത്ത് കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടി കൂടിയ തിളക്കമുളള ചര്‍മ്മം, വേദനയില്ലാത്ത വ്രണം എന്നിവയുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ആരോഗ്യപ്രവര്‍ത്തകരെ വിവരം ധരിപ്പിച്ച് ഇവ കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തണം. വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, ജില്ല എഡ്യൂക്കേഷന്‍ ആന്റ് മാസ്സ് മീഡിയ ഓഫീസര്‍ സുജ പി.എസ്, ടെക്നിക്കല്‍ അസിസ്റ്റന്റ് വിക്രമന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ താഹ എസ് എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ജയ നന്ദി പറഞ്ഞു. 

date