Skip to main content

വെര്‍ച്ച്വല്‍ കയര്‍ കേരള 2021 സംഘാടനം അവസാനഘട്ടത്തില്‍

 

ആലപ്പുഴ: കയര്‍ കേരള 2021 (വെര്‍ച്ച്വല്‍) സ്റ്റാള്‍ രജിസ്ട്രേഷന്‍ പരിപാടികള്‍ പുരോഗമിക്കുന്നതായി കയര്‍കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കയര്‍ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കയറ്റുമതി സ്ഥാപനങ്ങള്‍ കുടംബശ്രീ, കണ്‍സോഷ്യം ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്നും 157 ല്‍പ്പരം സ്റ്റാളുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വെര്‍ച്ച്വല്‍ ആയി നടത്തുന്ന കയര്‍ കേരളയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ 14 ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫെബ്ുവരി 16ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വല്‍ കയര്‍ കേരള 2021-ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ‍ ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഇന്‍റര്‍നാഷണല്‍ പവലിയന്‍റെ ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. ആലപ്പുഴ പാതിരപ്പള്ളിയിലെ ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. കേരളത്തിലെ 40-ഓളം കേന്ദ്രങ്ങളിലെ വിവിധ ഭാഗങ്ങളിലായി പരിപാടിയുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്. വിശദവിവരങ്ങള്‍ക്കായി കസ്റ്റമര്‍ കെയര്‍ നമ്പര്‍ - 8089666330, സാങ്കേതികസഹായം - 8527336337എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി www.coirfest.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. എല്ലാ ദിവസങ്ങളിലും വൈകിട്ട് 6 മണി മുതല്‍ പ്രഗല്‍ഭരും പ്രശസ്തരുമായ കലാസംഘങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
 

date