Skip to main content

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പുതിയ പേ വാര്‍ഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

 

ആലപ്പുഴ: ജില്ലയില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പേ വാര്‍ഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ ഉദ്ഘാടനം 2021 ഫെബ്രുവരി 13 ന് 3.30 മണിക്ക് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മറ്റ് ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
കേരളത്തിലെ തന്നെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ്. ഇവിടെ വരുന്ന രോഗികളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പേ വാര്‍ഡ് വേണമെന്നുള്ളത്. ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെ പ്രത്യേക താത്പര്യപ്രകാരം പൊതുമരാമത്തിന്റെ ഫണ്ട് (4.87 കോടി രൂപ) ഉപയോഗിച്ചാണ് പേ വാര്‍ഡ് നിര്‍മ്മിക്കുന്നത്. ആധൂനിക സൗകര്യങ്ങളോടുകൂടിയ പേ വാര്‍ഡ് സമുച്ഛയമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മുഖമുദ്രയായ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപാടിലൂന്നി പൊതുമരാമത്ത് കെട്ടിട വിഭാഗം നിരവധി പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 
അതില്‍ അമ്പലപ്പുഴയില്‍ തന്നെ പ്രധാനപ്പെട്ട ചില പ്രവര്‍ത്തികളാണ് ടി ഡി മെഡിക്കല്‍ കോളേജിലെ അത്യാധൂനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓഡിറ്റോറിയം, പി.ജി. ക്വോര്‍ട്ടേഴ്‌സ്, ജില്ലാ ജയില്‍, രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്, സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍, വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍, കരുമാടി, ആലപ്പുഴ റെസ്റ്റ് ഹൗസ് എന്നിവ.  
ഇതേ സൂക്ഷ്മതയും കാഴ്ചപാടും നല്‍കിയാണ് പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് നിര്‍മ്മാണവും നടത്തുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പിന് ജനങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലുള്ള സ്ഥാനം ലഭിക്കുന്നതിനും പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന കാഴ്ചപാടിലൂടെ സാധിച്ചുയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

date