Skip to main content

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പേ വാര്‍ഡ് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

 

ആലപ്പുഴ: ജില്ലയില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്ക് മാറ്റിയതോടുകൂടിയാണ് പഴയ മെഡിക്കല്‍ കോളേജ് ജനറല്‍ ആശുപത്രിയായി മാറിയത്. നഗരത്തിലെയും നഗരത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലെയും ജനങ്ങളുടെ ആശ്രയമാണ് ആലപ്പുഴ ജനറല്‍ ആശുപത്രി. നിലവില്‍ ഇവിടെ ഉണ്ടായിരുന്ന പേ വാര്‍ഡ് കാലപഴക്കത്താല്‍ ഉപയോഗ ശൂന്യമായി മാറിയിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയും അമ്പലപ്പുഴ എം.എല്‍.എയുമായ ജി.സുധാകരന്‍ മുന്‍കൈയ്യെടുത്ത് പൊതുമരാമത്ത് വകുപ്പ് ഫണ്ടില്‍ നിന്നും 3.5 കോടി രൂപ ചിലവഴിച്ചാണ് പേ വാര്‍ഡ് നിര്‍മ്മിക്കുന്നത്. പേ വാര്‍ഡ് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം 13-02-2021 വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ എം.പി, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
 

date