Skip to main content

സർക്കാർ ജീവനക്കാർക്കായി ക്വാർട്ടേഴ്‌സ് ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 14)

 

സർക്കാർ ജീവനക്കാർക്കായി ആലപ്പുഴ കൈതവനയിൽ സർക്കാർ നിർമിച്ച ഫ്‌ളാറ്റ് ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 14) രാവിലെ എട്ടിന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. 4.16 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായി മൂന്ന് ബ്ലോക്കിൽ 18 ക്വാർട്ടേഴ്‌സുകളാണ് നിർമിക്കുന്നത്. ഇതിൽ രണ്ടു ബ്ലോക്കുകളിലെ 12 ക്വാർട്ടേഴ്‌സുകൾ പൂർത്തീകരിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി., ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, നഗരസഭാധ്യക്ഷ സൗമ്യരാജ്, നഗരസഭാംഗം മനീഷ, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഹൈജിൻ സൂപ്രണ്ടിങ് എൻജിനീയർ ലൈജു, എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ഐ. നസീം, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ജെ.എൽ. ഏബിൾ മോൻ എന്നിവർ പങ്കെടുക്കും.
 

date