Skip to main content

നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ  ഉദ്ഘാടനം ഫെബ്രുവരി 14

 

ആലപ്പുഴ: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ബോർഡിന്റെയും ഫണ്ടുപയോഗിച്ച് കളക്ടറേറ്റ് റോഡിലെ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 14)  രാവിലെ 8.30ന് ജില്ല ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ആരിഫ് എംപി, സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

date