Skip to main content

വികസനത്തിന്റെ നേർകാഴ്ചകളൊരുക്കി  പി.ആർ.ഡി. ചിത്രപ്രദർശനത്തിന് തുടക്കം 

 

ഫെബ്രുവരി 14 കായംകുളത്ത്

ആലപ്പുഴ: അഞ്ചു വർഷത്തിനിടെ ജില്ലയിൽ സർക്കാർ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫോട്ടോ പ്രദർശനം ആരംഭിച്ചു. ആലപ്പുഴ ബീച്ചിന് സമീപം നടന്ന വികസന ഫോട്ടോ പ്രദർശനം പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. തത്സമയ വികസന ക്വിസ് പരിപാടിയിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.  

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അസിസ്റ്റന്റ് എഡിറ്റർ കെ.എസ്. സുമേഷ് എന്നിവർ പ്രസംഗിച്ചു. 'വികസന പ്രൗഢിയിൽ ആലപ്പുഴ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രദർശനം. ജില്ലയിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുക. ഇന്ന് (ഫെബ്രുവരി 13) കായംകുളം കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിലാണ് പ്രദർശനം. 

കൃഷി, വ്യവസായം, തൊഴിൽ, പശ്ചാത്തല വികസനം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ വികസന പദ്ധതികളുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രദർശനത്തോടൊപ്പം ആലപ്പുഴയുടെ വികസന വീഡിയോ പ്രദർശനവും കലാപരിപാടികളും തത്സമയ പ്രശ്നോത്തരി മത്സരവും നടക്കുന്നു. 

date