Skip to main content

കുഞ്ചൻ നമ്പ്യാർ മ്യൂസിയത്തിന്റെയും സാംസ്കാരിക സമുച്ചയത്തിന്റെയും   നിർമാണോദ്ഘാടനം മന്ത്രി ജി സുധാകരൻ  നിർവഹിക്കും 

 

ആലപ്പുഴ : കുഞ്ചൻ നമ്പ്യാർ മ്യൂസിയത്തിന്റെയും സാംസ്കാരിക സമുച്ചയത്തിന്റെയും  നിർമാണോദ്ഘാടനം ഫെബ്രുവരി 14 ഞായർ രാവിലെ ഒമ്പതിന്  അമ്പലപ്പുഴ ടൗൺഹാളിൽ വച്ച് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
 കെട്ടിട നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ മൂന്നു കോടി രൂപയും മന്ത്രി ജി സുധാകരന്റെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

സ്മാരക സമിതി വൈസ് ചെയർമാൻ എച്ച് സലാം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാഗേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ. കവിത, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗം സുഷമ രാജീവ്‌, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 അന്നേ ദിവസം ജനപ്രതിനിധികളായി തെരഞ്ഞെടുത്ത സ്മാരക സമിതി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.  മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്പി. ജി സൈറസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജി വേണുലാൽ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം പ്രജിത്ത് കാരിക്കൽ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് അംഗം  സുഷമ രാജീവ്  എന്നിവരെയാണ് ആദരിക്കുന്നത്.

date