Skip to main content

നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു 

 

ആലപ്പുഴ: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ബോർഡിന്റെയും ഫണ്ടുപയോഗിച്ച് കളക്ടറേറ്റ് റോഡിലെ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം  ജില്ല ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഖാദി വിപണനം ഊർജിതമാക്കുന്നതിനു വിവിധ പരിപാടികൾ ബോർഡ്‌ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഷോറും നവീകരിച്ചിരിക്കുന്നത്.

 ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ആദ്യ വില്പന നടത്തി.കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ സെക്രട്ടറി ഡോ. കെ എം രതീഷ്, പ്രൊജക്റ്റ്‌ ഓഫീസർ എം ജി ഗിരിജ,ഖാദി ബോർഡ്‌ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

date