Skip to main content

വികസനത്തിന്റെ നേർകാഴ്ചകളൊരുക്കി  പി.ആർ.ഡി. ചിത്രപ്രദർശനം കായംകുളത്ത് 

 

ഫെബ്രുവരി 15 മാവേലിക്കരയിൽ

ആലപ്പുഴ: അഞ്ചു വർഷത്തിനിടെ ജില്ലയിൽ സർക്കാർ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ രണ്ടാം ദിന ഫോട്ടോ പ്രദർശനം കായംകുളത്ത് നടത്തി. കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിൽ നടന്ന ഫോട്ടോ പ്രദർശനം  അഡ്വ. യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ സമാനതകളില്ലാത്ത വികസന പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവിനിടയില്‍ നടന്നതെന്ന് എം.എല്‍.എ പറഞ്ഞു. 

 'വികസന പ്രൗഢിയിൽ ആലപ്പുഴ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രദർശനം. ജില്ലയിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുക. ഇന്ന് (ഫെബ്രുവരി 15) മാവേലിക്കരയിലാണ് പ്രദർശനം. 
കൃഷി, വ്യവസായം, തൊഴിൽ, പശ്ചാത്തല വികസനം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ വികസന പദ്ധതികളുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തോടൊപ്പം ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും കലാപരിപാടികളും തത്സമയ പ്രശ്നോത്തരി മത്സരവും നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണ്‍ കുമാര്‍ വിതരണം ചെയ്തു. 
 

date