Skip to main content

ജില്ലാതല എൻഫോഴ്‌സ്‌മെന്റ് കണ്‍ട്രോൾ റൂം ഉദ്ഘാടനം  ഇന്ന് മന്ത്രി  എ കെ ശശീന്ദ്രൻ നിർവഹിക്കും

 

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ജില്ലാതല കണ്‍ട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 15) രാവിലെ 10 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവഹിക്കും. അമ്പലപ്പുഴ ബിഎസ്‌എൻഎൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. എ എം ആരിഫ് എംപി വിശിഷ്ടാതിഥിയാകും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കവിത, ജനപ്രതിനിധികളായ പി അഞ്ചു, പി രമേശൻ, ജി വേണുലാൽ, പി ജയലളിത, ആർടിഒ പി ആർ സുമേഷ്, എംവിഐ ദിലീപ്കുമാർ കെ എന്നിവർ പങ്കെടുക്കും.
 

date