Post Category
സൗജന്യ ഐ ടി പരിശീലനം
പട്ടികജാതിവികസന വകുപ്പും സിഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രോജെക്ടില്‍ 2021 വര്‍ഷത്തിലെ പരിശീലനങ്ങള്‍ക്ക് വേണ്ടി പട്ടികജാതി വിഭാഗത്തിലെ ബിടെക്/ഡിഗ്രി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സോഫ്ട് വെയര്‍ ടെസ്റ്റിംഗ്, ഐ.ടി ഓറിയന്റഡ് ബിസിനസ്സ് മാനേജ്മന്റ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് അനിമേഷന്‍, ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. കാലാവധി 6 മാസം. വിശദ വിവരങ്ങളും അപേക്ഷ ഫോറവും www.cybesrri.org വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ തപാല്‍ മുഖേനയോ cybesrricdit@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായോ അയക്കാം. ഫോണ്‍ 0471 2933944, 9447401523, 9895788334.
date
- Log in to post comments