Skip to main content

മുളക്കുഴ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു

 

ആലപ്പുഴ: മുളക്കുഴ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം സജി ചെറിയാൻ എം. എൽ.എ. നിർവഹിച്ചു. നിർമാണം പൂർത്തിയാക്കിയ മുളക്കുഴ- ആർ.കെ. ഇൻഡസ്ട്രീസ് റോഡ്, മുളക്കുഴ- കിടങ്ങിൽ തുണ്ടിൽ- ഗുരുമന്ദിരം റോഡ്, മുളക്കുഴ- നെടുമ്പുറത്ത്- ചാങ്ങപ്പാടം റോഡ്, എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

സജി ചെറിയാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28.54 ലക്ഷം രൂപ വകയിരുത്തിയാണ് മുളക്കുഴ- ആർ.കെ. ഇൻഡസ്ട്രീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. 28.43 ലക്ഷം രൂപ ചിലവഴിച്ചാണ് മുളക്കുഴ- കിടങ്ങിൽ തുണ്ടിൽ- ഗുരുമന്ദിരം റോഡ് നിർമിച്ചത്. എട്ട് ലക്ഷം രൂപ ചെലവിലാണ് മുളക്കുഴ- നെടുമ്പുറത്ത്- ചാങ്ങപ്പാടം റോഡ് പൂർത്തീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.

date