Skip to main content

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ  വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

 

ആലപ്പുഴ: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 9.52 കോടി രൂപ അനുവദിച്ചതായി അഡ്വ.യു. പ്രതിഭ എം.എല്‍. അറിയിച്ചു.
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറ്റാനം നാമ്പുകുളം റോഡ് (3.17 കോടി), കാഞ്ഞിക്കല്‍ മുക്ക് ഗാനം തീയറ്റര്‍ റോഡ് (2.14 കോടി ), വാര്‍ഡ് അഞ്ചിലെ റ്റി.എസ്സ്. കനാല്‍ റോഡ് (20 ലക്ഷം), വാര്‍ഡ് എഴിലെ കൈപ്പള്ളിമുക്ക് പട്ടശ്ശേരി റോഡ് (41 ലക്ഷം), വാര്‍ഡ് നാലിലെ കറ്റാനം വില്ലേജ് കാട്ടൂരേത്ത് മുക്ക് റോഡ് (28 ലക്ഷം), കല്ലൂക്കുളം പുതുകുളങ്ങര റോഡ് (22 ലക്ഷം), വാര്‍ഡ് ആറിലെ മുക്കവല പള്ളിക്കതോട് റോഡ്(48 ലക്ഷം) എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
ഫിഷറീസ് വകുപ്പില്‍ നിന്നും മുറിപ്ലാമൂട്ടില്‍ നടയശ്ശേരി ജംഗ്ഷന്‍ റോഡ് (30.70 ലക്ഷം), ദീപം ആഡിറ്റോറിയം മായ പുരയ്ക്കല്‍ റോഡ് (32.60 ലക്ഷം) എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന കൊപ്രാപുരമുക്ക്- കാരാവള്ളി മുക്ക് പാറയില്‍ ജംഗ്ഷന്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും എം.എല്‍.എ. അറിയിച്ചു.

date