Skip to main content

വക്സിനേഷൻ ഇന്നു മുതൽ പുനരാരംഭിക്കുന്നു

ആലപ്പുഴ : ആരോഗ്യപ്രവർത്തകർ, കോവിഡ മുന്നണിപ്പോരാളികൾ ,പോളിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായി ഇന്ന് (മാർച്ച് 1) ജില്ലയിൽ വാക്സിനേഷൻ നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സന്ദേശം ലഭിക്കുന്നവർ  അനുവദിച്ച കേന്ദ്രത്തിലെത്തി വാക്സിൻ എടുക്കേണ്ടതാണ്. 60 വയസ്സിന് മുകളിലുള്ളവർക്കും  45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ്  അസുഖമുള്ളവർക്കും തിങ്കളാഴ്ച മുതൽ കോവിൻ 2.0എന്ന പോർട്ടലിൽ ഓൺലൈൻ  രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് .രജിസ്ട്രേഷൻ സമയത്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതും തുടർന്ന്   അനുവദിക്കുന്നദിവസം കൃത്യ  സമയത്ത് കേന്ദ്രത്തിലെത്തി  വാക്സിൻ എടുക്കാവുന്നതാണ്. .

date