Skip to main content

എം.സി.എം.സി. നിരീക്ഷണം; താൽക്കാലിക ഒഴിവിലേക്ക്‌ അപേക്ഷിക്കാം

 

ആലപ്പുഴ: നിയമസഭാ പൊതുതിരഞ്ഞെടുപ്പ് 2021 നോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മറ്റിയുടെ സെല്ലിൽ മാധ്യമ നിരീക്ഷണത്തിനായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ജീവനക്കാരെ നിയോഗിക്കുന്നു. ജേർണലിസം ഡിഗ്രി/പി.ജി./ഡിപ്ലോമ പാസായവർക്കും അവസാന വർഷ ജേർണലിസം ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇന്ന് (മാർച്ച് 6) വൈകിട്ട് അഞ്ചു വരെ അപേക്ഷ mcmcalpy1@gmail.com ഇ-മെയിലിൽ നൽകാം.  യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഏപ്രിൽ ഏഴുവരെയായിരിക്കും കാലാവധി. വിശദവിവരത്തിന് ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2251349.

date