Post Category
സഞ്ചരിക്കുന്ന മൃഗാശുപത്രി
പനമരം ബ്ലോക്കിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ ദിവസങ്ങളില്‍ ലഭിക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം ലഭ്യമാവുക. പനമരം പഞ്ചായത്തില്‍ മാര്‍ച്ച് 13 വരെയുളള ദിവസങ്ങള്‍ക്ക് പുറമെ 29 മുതല്‍ 31 വരെയുളള ദിവസങ്ങളിലും സേവനം ലഭിക്കും. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ 15 മുതല്‍ 17 വരെയും, പുല്‍പ്പള്ളി പഞ്ചായത്തില്‍ 18 മുതല്‍ 20 വരെയും, പൂതാടി പഞ്ചായത്തില്‍ 22 മുതല്‍ 24 വരെയും, കണിയാമ്പറ്റ പഞ്ചായത്തില്‍ 25 മുതല്‍ 27 വരെയും സേവനം ലഭിക്കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം. 9495478744, 9074520868
date
- Log in to post comments