Post Category
രേഖകള്‍ പരിശോധിക്കും
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായി ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ രേഖകകളുടെ പരിശോധന മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ രേഖകളും പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് യഥാസമയം പരിശോധനയ്ക്കായി ഹാജരാകണം.
date
- Log in to post comments