Skip to main content

നല്ലനടപ്പ് നിയമം താലൂക്ക് തല ബോധവല്‍കരണ സെമിനാര്‍ നടത്തി

പ്രൊബേഷന്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ഐ.ടി.ഡി.പി, ജയില്‍ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ താലൂക്ക് തല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ കെ.സി. ചെറിയാന്‍ അധ്യക്ഷത വഹിച്ചു.  വൈത്തിരി താലൂക്ക് പരിധിയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാരും,  കമ്മിറ്റഡ് സോഷ്യല്‍വര്‍ക്കര്‍മാരും പങ്കെടുത്ത സെമിനാറില്‍ ക്രിമിനല്‍ കുറ്റം ചെയ്തവരെയെല്ലാം ജയിലില്‍ അടക്കേണ്ടതില്ല, പ്രൊബേഷന്‍ അതിനുള്ള മാര്‍ഗ്ഗം, പ്രൊബേഷന്‍ സംവിധാനവും സേവനങ്ങളും എന്നീ വിഷയങ്ങളില്‍ ജിബിന്‍. കെ. എലിയാസ്, മാജേഷ് രാമന്‍ എന്നിവര്‍ ക്ലാസ്സടെുത്തു. പോക്സോ നിയമവും ഗോത്ര വര്‍ഗ സമൂഹവും, ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ കടമകളും ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. അഡ്വ. മനിതാമൈത്രി, വിക്രമചന്ദ്രന്‍, സനീഷ് എന്നിവര്‍ പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രൊബേഷന്‍ അസിസ്റ്റന്റ് പി. മുഹമ്മദ് അജ്മല്‍, സുനില്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

date