Skip to main content

ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരളസർക്കാരിന്റെ പൊതുമേഖല  സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിൻറെ 2020 -2021 ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീ യുവാക്കൾക്ക്  അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിൻറ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ്  ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്  (കെ.എസ്.ഇ.ഡി.സി ലിമിറ്റഡ്) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച  അപേക്ഷകൾ മാർച്ച് 28 നകം ലഭിക്കണം .വിലാസം: കെൽട്രോൺ നോളേജ് സെന്റർ, 3rd  ഫ്‌ലോർ, അംബേദ്കർ ബിൽഡിംഗ് ,റെയിൽവേസ്റ്റേഷൻ ലിങ്ക്‌റോഡ്,കോഴിക്കോട് 673002.വിശദവിവരങ്ങൾക്ക് ബന്ധപെടുക ഫോൺ :  8137969292, 6238840883.

date