Skip to main content

ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ സൗജന്യ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ പി.എംകെ.വി.വൈ ഓഫീസ് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ്- പ്ലസ് ടൂ, ഓട്ടോമോട്ടീവ് സർവീസ് ടെക്‌നിഷ്യൻ -പത്താം ക്ലാസ് എന്നീ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ nimionlineadmission.in/pmkvy എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ഫോട്ടോ സഹിതം നേരിട്ട് ഐ.ടി.ഐയിൽ ഹാജരാവുകയോ ചെയ്യണം. കോഴ്‌സുകൾക്ക് ഫീസ് ഈടാക്കുന്നതല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15. വിശദവിവരങ്ങൾക്ക് ഫോൺ : 0479-2452210, 2453150, 9747641575.

date