Skip to main content

പോളിങ് സാമഗ്രി വിതരണം നാളെ രാവിലെ 8 മുതൽ

 

 

 

ആലപ്പുഴ: നിയമസഭ വോട്ടെടുപ്പിൻ്റെ പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഏപ്രിൽ 5) രാവിലെ എട്ടിന് അതത് നിയോജക മണ്ഡലങ്ങളിലെ സ്വീകരണ - വിതരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. രാവിലെ 7.30 ന് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എത്തുന്നതിന് വരണാധികാരികൾ അറിയിപ്പ് നൽകിയിട്ടുണ്ട്. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ കൃത്യ സമയത്ത് തന്നെ അതത് വിതരണ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു.

 

വിവിധ മണ്ഡലങ്ങളിലെ സ്വീകരണ വിതരണ കേന്ദ്രങ്ങൾ ചുവടെ:

 

അരൂർ-എൻ.എസ്.എസ് കോളജ് പള്ളിപ്പുറം

ചേർത്തല- സെന്റ് മൈക്കിൾസ് കോളജ് ചേർത്തല

ആലപ്പുഴ-എസ്.ഡി.വി.സ്‌കൂൾ ആലപ്പുഴ

അമ്പലപ്പുഴ-സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ

കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം

ഹരിപ്പാട്-ഗവ.ബോയ്‌സ് എച്ച്.എസ്.എസ്.ഹരിപ്പാട്

കായംകുളം-ടി.കെ.എം.കോളജ് നങ്ങ്യാർകുളങ്ങര

മാവേലിക്കര-ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്.മാവേലിക്കര

ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ

date