Skip to main content

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ;

വിനോദസഞ്ചാരികൾക്ക് ആർ.ടി.പി.സി.ആർ. 
പരിശോധന നിർബന്ധം; വേനൽക്യാമ്പുകൾക്ക് നിരോധനം

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജില്ലയിൽ എല്ലാ വേനൽ ക്യാമ്പുകളും നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി. ടർഫുകൾ, കളിസ്ഥലങ്ങൾ, മൈതാനങ്ങൾ എന്നിവയിൽ നടക്കുന്ന കായിക വിനോദവും മത്സരങ്ങളും നിരോധിച്ചു. 
മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ജില്ലയിലെ ഹൗസ്‌ബോട്ട് ടെർമിനലുകളിൽ എത്തുന്ന വിനോദസഞ്ചാരികൾ 48 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ. സർട്ടിഫിക്കറ്റ് ഹാജരാകാത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല. പരിശോധനയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. കോവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത പാണ്ടനാട്, നൂറനാട്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകളിൽ അഞ്ചു പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

date