Post Category
ഭക്ഷ്യസുരക്ഷ വകുപ്പിന് വാഹനം വാടകയ്ക്ക് വേണം
ആലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾക്കും അനുബന്ധ നടപടികൾക്കുമായി വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ എടുക്കും. 2021-22 സാമ്പത്തിക വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലേറോ/ ടാറ്റ സുമോ/ മാരുതി എർട്ടിഗ/ സ്വഫിറ്റ് ഡിസെയർ, അമൈസ് ഹോണ്ട, ഷെവർലെ എൻജോയ്, ടാറ്റ ഇൻഡിഗോ പോലുള്ള വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർ മെയ് 25 വൈകിട്ട് നാലു വരെ അസിസ്റ്റന്റ് ഭക്ഷ്യസസുരക്ഷ കമ്മീഷണർ, ആലപ്പുഴ ബസാർ പി.ഒ, പിൻ-688 012 എന്ന വിലാസത്തിൽ ദർഘാസ് നൽകണം. 26ന് രാവിലെ 11.30ന് തുറക്കും. വിശദവവിവരത്തിന് ഫോൺ: 0477-2253123.
date
- Log in to post comments