Post Category
വാഹനാപകടത്തില്‍ പരിക്കേറ്റ അജ്ഞാതന്‍ മരിച്ചു
ആലപ്പുഴ: എൻ.എച്ച് 66 റോഡ് ഹരിപ്പാട് നങ്യാർകുളങ്ങര ഭാഗത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തലക്കും ശരീരത്തിനും പരിക്ക്പറ്റി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അജ്ഞാതന്‍ മെയ് രണ്ടിന് മരിച്ചു. ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 70 വയസ് പ്രായം തോന്നിക്കുന്നയാളാണ്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ വിവരം ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ അറിയിക്കണം.
date
- Log in to post comments