Skip to main content

പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരാം; ജാഗ്രത വേണം

 

ആലപ്പുഴ: പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ജലനിരപ്പ് ഉയരാൻ  സാധ്യതയുള്ളതിനാൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂം സജ്ജമാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനും തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.

date