Skip to main content

ജില്ലയിൽ 848 പേർക്ക് കോവിഡ്; 1540 പേർക്ക് രോഗമുക്തി

 

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച(ജൂൺ 10) 848 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1540 പേർ രോഗമുക്തരായി. 8.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 842 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,71,145 പേർ രോഗമുക്തരായി.13,295 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -296
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 1816
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 9899
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 174

നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 1716
നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-2256 

നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 35850
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 9755

date